കൊടും ക്രൂരത, മാനഭംഗശ്രമം ചെറുത്ത പതിനഞ്ചുകാരിയെ ചുട്ടുകൊന്നു

ഉത്തര്‍പ്രദേശില്‍ മാനഭംഗശ്രമം ചെറുത്ത പതിനഞ്ചുകാരിയെ ആറംഗ യുവാക്കളുടെ സംഘം തീവച്ചുകൊന്നു. ബറേലി ഷാജഹാന്‍പുര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇക്കഴിഞ്ഞ 17ന് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഞായറാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ പ്രദേശവാസികള്‍ തന്നെയാണ് ആക്രമണം നടത്തിയത്. സംഘത്തിലെ നാലു പേരെ ഇതിനകം അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.
പെണ്‍കുട്ടി ഒറ്റയ്ക്കായിരിക്കേ വീട്ടില്‍ അതിക്രമിച്ചു കടന്ന സംഘം മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്നതോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗമാണ് കുട്ടി. ഇവിരുടെ ആശുപത്രി ചെലവ് ജില്ല, പ്രദേശിക ഭരണകൂടമാണ് വഹിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























