2008ലെ മുംബയ് ഭീകരാക്രമണത്തില്‍ മരിച്ചവരെ സ്മരിച്ച് മോദി

2008ലെ മുംബയ് ഭീകരാക്രമണം ഇന്ത്യന്‍ ജനതയ്ക്ക് സമ്മാനിച്ചത് തീരാദു:ഖമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ദുരന്ത ദിനത്തെ ഓര്‍ത്ത് ഇന്ത്യ ഇന്നും വേദനിക്കുന്നു. നടുക്കത്തോടെയല്ലാതെ ആ ദിവസത്തെ കുറിച്ച് ഓര്‍മിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബയ് ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷികത്തില്‍ നേപ്പാളില്‍ സാര്‍ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ഭീകരതയെയും സംഘടിത കുറ്റകൃത്യങ്ങളെയും ചെറുത്ത് തോല്‍പ്പിക്കുന്നതിന് നമ്മള്‍ കൈക്കൊണ്ട പ്രതിജ്ഞ നടപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പരസ്പരം ദോഷങ്ങള്‍ കണ്ടുപിടിക്കുന്നതും പഴിചാരലുകളെയും ശുഭാപ്തി വിശ്വാസമാക്കി മുന്നേറുകയാണ് വേണ്ടത്. അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും മോദി ആഹ്വാനം ചെയ്തു.
\' 2008ല്‍ ഇതേ ദിവസം മുംബയില്‍ നടന്ന ഭയാനകമായ തീവ്രവാദി ആക്രമണം ഓര്‍മിക്കുന്നു. ആക്രമണത്തെ തുടര്‍ന്ന് മരിച്ച നിരപരാധികളായ ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. നിരവധി ജീവനുകള്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ ത്യജിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരതയെ ബഹുമാനിക്കുന്നു. അവരാണ് നമ്മളുടെ യഥാര്‍ത്ഥ വീരയോദ്ധാക്കള്‍. തീവ്രവാദത്തെ ചെറുക്കാനും അതിനെ മനുഷ്യരാശിയില്‍ നിന്നും പറിച്ചെറിയാനുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനം ഊട്ടിയുറപ്പിക്കേണ്ട ദിനം കൂടിയാണിന്ന്\'\'. മോദി ട്വീറ്റ് ചെയ്തു.
പാകിസ്ഥാനിലെ തീവ്രവാദി സംഘടന 2008 നവംബര്‍ 26ന് മുംബയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























