സീരിയല്‍ നടിയെ ബലാത്സംഗം ചെയ്ത സീരിയല്‍ നടന്‍ അറിസ്റ്റില്‍

സീരിയല്‍ നടിയെ പ്രമുഖ ടിവി സീരിയല്‍ നടന്‍ അഹ്വാന്‍ കുമാര്‍ ബലാത്സംഗം ചെയ്തതായി പരാതി. തുടര്‍ന്ന് അഹ്വാന്‍ കുമാറിനെ ബലാത്സംഗ കേസില്‍ ഓശിവാര പോലീസ് അറസ്റ്റുചെയ്തു. കാമുകിയായ സഹനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഒരു സീരിയലിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് താന്‍ അഹ്വാനുമായി പരിചയപ്പെട്ടത്. പരിചയം പ്രണയമായി വളര്‍ന്നതോടെ അഹ്വാന്‍ തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. 2012ല്‍ മുംബൈയിലെ സംഗീതാ നഴ്‌സിംഗ്‌ഹോമില്‍ അഡ്മിറ്റാക്കിയ തന്നെ ബലാല്‍ക്കാരമായി അബോര്‍ഷനു വിധേയമാക്കിയെന്നും നടിയുടെ പരാതിയില്‍ പറയുന്നു.
തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജാതകം ചേരില്ലെന്നു പറഞ്ഞു. പിന്നീട് പലരെക്കൊണ്ടും ഭീഷണിപ്പെടുത്തി. അവസാനം ഉപദ്രവിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യമുന്നയിച്ച് നേരത്തെ പരാതി നല്‍കിയെങ്കിലും അഹ്വാന്‍ സ്വാധീനമുപയോഗിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ നോക്കി.
ഇത്തവണ മുംബൈ കമ്മീഷണര്‍ രാജേഷ് മരിയയുടെ നിര്‍ദേശാനുസരണമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റുചെയ്തത് എന്നും സീരിയല്‍ നടി പറയുന്നു. ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിച്ചിട്ടുളള അഹ്വാന്‍ സ്റ്റാര്‍ വണ്ണിലെ ഗീത് എന്ന സീരിയലിലാണ് അവസാനം അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























