മേഘാലയയിലേക്ക് ആദ്യ ട്രെയിന്‍ സര്‍വ്വീസ് ശനിയാഴ്ച ആരംഭിക്കും

ഇന്ത്യന്‍ റയില്‍വേയുടെ സാന്നിധ്യമില്ലാതിരുന്ന സംസ്ഥാനമായ മേഘാലയിലേക്ക് ആദ്യ ട്രെയിന്‍ സര്‍വ്വീസ് ശനിയാഴ്ച ആരംഭിക്കും. അസമിലെ ഗോല്‍പര ജില്ലയില്‍ ദുദ്‌നോയിയില്‍നിന്നു മേഘാലയയിലെ നോര്‍ത്ത്ഗരോ ഹില്‍സില്‍ മെന്ദിപത്താറിലേക്കുള്ള ആദ്യ ട്രെയിന്‍ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. ഗുവാഹത്തിയിലെ മാലിഗാവിലാണ് ട്രെയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുക.
19.75 കിലോമീറ്റര്‍ വരുന്ന ഈ പാതയില്‍ 10 കിലോമീറ്റര്‍ മേഘാലയയിലും ബാക്കി അസമിലുമാണ്. ഈ പാതയ്ക്ക് 1992-93-ലെ ബജറ്റിലാണ് അംഗീകാരം നല്‍കിയത്. സര്‍വേ പൂര്‍ത്തിയാക്കി സ്ഥലമേറ്റെടുക്കല്‍ തുടങ്ങിയത് 2007ലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2012ല്‍ ആരംഭിച്ചു. മേഘാലയയിലെ ഘാസി, ജയ്ന്ത്യ മേഖലയില്‍ റയില്‍വേലൈന്‍ സ്ഥാപിക്കാന്‍ ബ്രിട്ടിഷുകാര്‍ 1895-96ല്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
- See more at: http://malayalivartha.com/index.php?page=newsDetail&id=11900#sthash.PAzQbztJ.dpufഅപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
- See more at: http://malayalivartha.com/index.php?page=newsDetail&id=11900#sthash.PAzQbztJ.dpufhttps://www.facebook.com/Malayalivartha



























