കാശ്മീരില്‍ യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ 9 സെനികര്‍ക്കെതിരെ നടപടി

ജമ്മു കശ്മീരിലെ ബദ്ഗാമില്‍ സൈനികരുടെ വെടിയേറ്റ് രണ്ടു നാട്ടുകാര്‍ മരിച്ച സംഭവത്തില്‍ ഒണ്‍പത് സൈനികരെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാന്‍ ശുപാര്‍ശ. സൈനികരുടെ ഭാഗത്ത് പിഴവ് സംഭവിച്ചതായി സൈന്യം നിയോഗിച്ച അന്വേഷണകമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് കാശ്മീരിലെ ബദ്ഗാമില്‍ സംഭവം നടന്നത്.
തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് സൈന്യം വെടിവച്ചതെന്നായിരുന്നു സൈന്യത്തിന്റെ ആദ്യ വിശദീകരണം. ഇത് സംബന്ധിച്ച് കാശ്മീരില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഉത്തര ലെഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ 25 ദിവസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം വീതവും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം വീതവും പ്രതിരോധ വകുപ്പ് ധനസഹായം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വെള്ളക്കാര്‍ ചെക്‌പോസ്റ്റിനു മുന്നില്‍ വച്ച് തടഞ്ഞെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്നാണ് സൈന്യം കാറിനു നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ തല്‍സമയം കൊല്ലപ്പെട്ടു. രണ്ടു പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























