ബദായുമില്‍ ദളിത് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് സി ബി ഐ

ഉത്തര്‍പ്രദേശിലെ ബദായും ഗ്രാമത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന് സി ബി ഐ കണ്ടെത്തി. പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും കൊലചെയ്യപ്പെട്ടതല്ലെന്നും സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ദളിത് വിഭാഗത്തില്‍പ്പെട്ട 14 ഉം 15 നും വയസുള്ള സഹോദരിമാരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി എന്നായിരുന്നു പോലീസ് കേസ്. മെയ് 27 ന് ബദായൂമിലെ കത്ര ഗ്രാമത്തില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ തൊട്ടടുത്ത ദിവസമാണ് ഗ്രാമത്തിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് കുടുംബം ആരോപിച്ചത്.
ജൂണിലാണ് കേസ് അന്വേഷണം സി ബി ഐ ഏറ്റെടുത്തത്. തുടര്‍ന്ന് നടത്തിയ അഞ്ചുമാസം നീണ്ട അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ അവര്‍ എത്തിയത്. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുകയൊ കൊല്ലപ്പെടുകയൊ ചെയ്തിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ലഭിച്ചതെന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























