ക്രിക്കറ്റിനെ ശുചീകരിക്കാന്‍ സുപ്രീംകോടതി, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അയോഗ്യരാക്കണം, അന്വേഷണം നേരിടുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത്

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി. ഇതിന് കൂടുതല്‍ അന്വേഷണം ആവശ്യമില്ല. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേഗത്തിലാക്കണം. അന്വേഷണം നേരിടുന്നവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെയും കോടതി പരാമര്‍ശം ഉണ്ടായി. ഇന്ത്യാ സിമന്റ്‌സില്‍ ധോണി പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ഇത് ഗൗരവമേറിയ വിഷയമാണ്. നിരവധി ആരോപണങ്ങള്‍ ചെന്നൈ ടീമിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
എന്‍. ശ്രീനിവാസനെതിരെയും കോടതിയുടെ നിരീക്ഷണങ്ങള്‍ ഉണ്ടായി. ഇന്ത്യാ സിമന്റസ് 400 കോടി രൂപ ചെന്നൈ ടീമിന് വേണ്ടി മുടക്കിയിരിക്കുന്നു. ഇത്രയധികം പണം മുടക്കാന്‍ ആരാണ് അവര്‍ക്ക് നിര്‍ദേശം നല്‍കിയത്. ശ്രീനിവാസന് ഇന്ത്യാ സിമന്റ്‌സില്‍ എത്ര ശതമാനം ഓഹരിയുണ്ടെന്നും കോടതി ചോദിച്ചു. ബിസിസിഐ അധ്യക്ഷനായിരിക്കെ ശ്രീനിവാസന്‍ ഐപിഎല്‍ ടീം സ്വന്തമാക്കിയത് ശരിയാണോ എന്നും കോടതി ആരാഞ്ഞു.
മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായ ഗുരുനാഥ് മെയ്യപ്പന് ചെന്നൈ ടീമുമായി നേരിട്ട് ബന്ധമില്ല. എന്നാല്‍ ടീമിനെ നിയന്ത്രിക്കുന്നത് മെയ്യപ്പനാണ്. ഈ സാഹചര്യത്തില്‍ ചെന്നൈയെ മാറ്റിനിര്‍ത്തുന്നതല്ലേ ഉചിതമെന്ന് കോടതി ചോദിച്ചു. ശ്രീനിവാസനാണ് ഇന്ത്യാ സിമന്റ്‌സിന്റെ മാനേജിങ് ഡയറക്ടര്‍. ചെന്നൈ ടീം ക്യാപ്റ്റന്‍ എം.എസ്. ധോണി കമ്പനി വൈസ് പ്രസിഡന്റുമാണ്.
ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ ഒത്തുകളിച്ചതായി തെളിഞ്ഞിട്ടില്ലെങ്കിലും പൂര്‍ണമായി കുറ്റവിമുക്തനാക്കിയിട്ടില്ല. എന്നാല്‍ മെയ്യപ്പനും ചില താരങ്ങളും വാതുവെയ്പ് നടത്തുന്ന കാര്യം അറിയാമായിരുന്നുവെങ്കിലും ഇക്കാര്യം ശ്രീനിവാസന്‍ മറച്ചുവച്ചതായും മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























