കാശ്മീരില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിനുനേരെ തീവ്രവാദി ആക്രമണം

ജമ്മു കശ്മീരിലെ അര്‍ണിയക്ക് സമീപം ഇന്ത്യന്‍ സൈനിക ക്യാംപിന് നേരെ തീവ്രവാദി ആക്രമണം. സംഭവത്തില്‍ മൂന്ന് പ്രദേശവാസികളും ഒരു ഇന്ത്യന്‍ സൈനികനും കൊല്ലപ്പെട്ടു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചതായും ഒരാള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണ് അര്‍ണിയ. അതിര്‍ത്തിയില്‍ നിന്നും 2.5 മൈല്‍ ദൂരമാണ് ഇവിടേക്കുള്ളത്. ആയുധമേന്തിയ എട്ട് തീവ്രവാദികള്‍ ആണ് സൈനിക കേന്ദ്രം ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് സംഘമായി തിരിഞ്ഞായിരുന്നു തീവ്രവാദികളുടെ ആക്രമണം. ഒരു സംഘം സൈനിക ബങ്കറില്‍ നിന്നും മറ്റൊരു സംഘം ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നുമാണ് ആക്രമണം ആരംഭിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു.
ഇേന്ന് രാവിലെ പൂഞ്ചിലെ ബാലകോട് സെക്ടറില്‍ പഞ്ച്‌നി നല്ലയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു. ഇത് സൈന്യം തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കും മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമമുണ്ടായി. അതും സൈന്യം തടഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























