ഡല്‍ഹിയില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഓടിക്കരുതെന്ന് ഹരിത ട്രൈബ്യൂണല്‍

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഡല്‍ഹി നഗരത്തിലൂടെ ഓടിക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ, പ്ലാസ്റ്റിക്കോ ഇലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളോ തുറസ്സായ സ്ഥലത്ത് കത്തിക്കാനും അനുവാദമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
പഴക്കമുള്ള വാഹനങ്ങള്‍ ഓടിക്കുന്നത് മൂലം വായു മലിനീകരണം വര്‍ധിക്കുന്നുവെന്നാണ് ട്രൈബ്യൂണല്‍ പറയുന്നത്. ഉത്തരവ് ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെടുക്കാമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
ഇരുചക്ര, മുച്ചക്ര, നാലു ചക്ര വാഹനമുള്‍പ്പെടെ വലുതും ചെറുതുമായ ഏതു വാഹനവും 15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ളതാണെങ്കില്‍ ഇനി ഡല്‍ഹി നഗരത്തിലൂടെ ഓടാന്‍ കഴിയില്ല. ഡല്‍ഹിയില്‍ കൂടുതല്‍ വാഹനങ്ങളും കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ഉപയോഗിച്ചാണ് ഓടുന്നത്. അവയ്ക്കും പുതിയ ഉത്തരവ് ബാധകമാണ്. ടാര്‍ ചെയ്ത റോഡുകളില്‍ ഗതാഗതം സാധാരണ നിലയില്‍ നടക്കണമെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഉത്തരവില്‍ പറയുന്നു. ഡല്‍ഹിയിലെ പ്രധാനപ്പെട്ട റോഡുകളിലെ മിക്കവയിലും വഴിയരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടാകും. കൂടാതെ ഉള്ളിലുള്ള റോഡുകളില്‍ ഒരു വരി ഗതാഗതത്തെ പോലും തടസ്സപ്പെടുത്തുന്ന രീതിയിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദമുള്ള സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവൂവെന്നും കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























