സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ത്യയിലെത്തി

നേപ്പാളില്‍ നടന്ന പതിനെട്ടാമത് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ മടങ്ങിയെത്തി. കാഠ്മണ്ഡുവില്‍ നടന്ന ഉച്ചകോടി ഇന്നലെയാണ് സമാപിച്ചത്. വൈദ്യുതി വിതരണ ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ മുന്നോട്ടു വച്ച ഊര്‍ജ മേഖലയിലെ സഹകരണം സംബന്ധിച്ച കരാറില്‍ സാര്‍ക്ക് രാജ്യങ്ങള്‍ ഇന്നലെ ഒപ്പു വച്ചിരുന്നു.
പത്തൊന്പതാമത് ഉച്ചകോടി 2016ല്‍ പാകിസ്ഥാനില്‍ നടക്കുമെന്ന് ഉച്ചകോടിയുടെ അധ്യക്ഷനും നേപ്പാള്‍ പ്രധാനമന്ത്രിയുമായ സുശീല്‍ കൊയ്‌രാള പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha



























