ജമ്മുവില്‍ വീണ്ടും വെടിവയ്പ്പ്

ജമ്മു ജില്ലയിലെ അര്‍ണിയ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഒരു തീവ്രവാദിയെ പിടികൂടാനും വെടിവയ്പ്പില്‍ മരിച്ച പൗരന്മാരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുമായി സുരക്ഷാ സേന പ്രതിരോധ നിരയെ അണിനിരത്തി നടത്തിയ തെരച്ചിലിനിടെയാണ് ഇന്ന് വീണ്ടും ആക്രമണം ഉണ്ടായതെന്ന് ആര്‍മി അധികൃതര്‍ പറഞ്ഞു. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച ഇന്ത്യ പാക് അതിര്‍ത്തിക്ക് അടുത്തുള്ള രണ്ട് ആര്‍മി ബങ്കറുകളില്‍ നാലോളം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാരുള്‍പ്പടെ പത്ത് പേര്‍ മരിച്ചിരുന്നു. ഇതില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന ഇന്നലെ വധിച്ചിരുന്നു. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മൂന്ന് പൗരന്മാരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം എടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടൊപ്പം ആക്രമണം അഴിച്ചു വിട്ട മറ്റൊരു തീവ്രവാദിയെ കണ്ടെത്താനുള്ള തെരച്ചിലിലുമായിരുന്നു സൈന്യം.
രണ്ടാം ഘട്ട അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച ജമ്മുകാശ്മീരിലെ ഉദയംപൂരിലും പൂഞ്ച് ജില്ലയിലും സന്ദര്‍ശനം നടത്താനിരിക്കുകയാണ്. അര്‍ണിയയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള ഉദയംപൂര്‍ ജില്ലയില്‍ നടക്കുന്ന റാലിയെ മോഡി അഭിസംബോധന ചെയ്യും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രദേശത്ത് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























