എട്ടാം ക്ലാസുകാരനെ ക്ലാസ് മുറിക്കുള്ളില് കുത്തി കൊന്നു

തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരനെ ക്ലാസ് മുറിക്കുള്ളില് കുത്തി കൊന്നു. തമിഴ്‌നാട്ടിലെ വിരുദ്‌നഗര്‍ ജില്ലയിലെ പന്തല്‍ക്കുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്‌ച രാവിലെ ക്ലാസ് തുടങ്ങിയതിന് തൊട്ടുമുമ്പ് ക്ലാസില്‍ അതിക്രമിച്ച് കയറിയ യുവാവ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലുകയായിരുന്നു.
കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ അയല്‍വാസിയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ഇയാള്‍ക്കായി അന്വേഷണം തുടങ്ങി. കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ സ്‌കൂള്‍ അടച്ചു.
https://www.facebook.com/Malayalivartha



























