റാംപാലിനെ അറസ്റ്റ് ചെയ്യാന്‍ ചെലവഴിച്ചത് 26 കോടി രൂപ

കഴിഞ്ഞ ദിവസം അറസ്റ്റിലായ വിവാദ ആള്‍ദൈവം റാംപാലിനെ പിടികൂടാനായി വിവിധ സര്‍ക്കാരുകള്‍ ചേര്‍ന്ന് ചെലവഴിച്ചത് 26 കോടി രൂപ! ഹരിയാന പൊലീസ് പഞ്ചാബ്-ഹരിയാനാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. റാംപാലിനെതിരായ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 23 ലേക്ക് മാറ്റി. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് റാംപാലിനെ പൊലീസ് കോടതിയിലെത്തിച്ചത്. ഹരിയാന പൊലീസ് മേധാവി എസ്.എന്‍. വശിഷ്ട് ആണ് റാംപാലിനെ പിടികൂടുന്നതിനുള്ള നടപടികളുടെ ചെലവുവിവരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ഹരിയാന സര്‍ക്കാര്‍ 15.43 കോടി രൂപയാണ് റാംപാലിനെ പിടിക്കാനായി ചെലവഴിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ 4.34 കോടിയും, ചണ്ഡിഗഡ് പ്രാദേശിക ഭരണകൂടം 3.26 കോടിയും കേന്ദ്ര സര്‍ക്കാര്‍ 3.55 കോടിയും ചെലവഴിച്ചു. അങ്ങനെ ആകെ ചെലവായത് 26.61 കോടി രൂപ. അറസ്റ്റുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങളില്‍ മരിച്ചത് ആറു പേരാണ്. ഇതില്‍ അഞ്ചു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 200ലേറെ പേര്‍ക്ക് പരുക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് 909 പേരാണ് ഇതുവരെ അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























