വിവാഹത്തിലൂടെ പുതിയ സഖ്യം... ലാലു പ്രസാദ് യാദവിന്റെ മകളെ മുലായം സിംഗ് യാദവിന്റെ അനന്തരവന്റെ മകന്‍ വിവാഹം കഴിക്കുന്നു

ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവും സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവും വിവാഹത്തിലൂടെ പുതിയ സഖ്യം തുറക്കാന്‍ ഒരുങ്ങുന്നു. ലാലുവിന്റെ ഇളയ മകള്‍ രാജലക്ഷ്മിയെയാണ് മുലായം സിംഗ് യാദവിന്റെ അനന്തരവന്റെ മകന്‍ തേജ് പ്രതാപ് വിവാഹം ചെയ്യാന്‍ പോകുന്നത്. ഡിസംബര്‍ പകുതിയോടെ വിവാഹ നിശ്ചയവും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിവാഹവും നടക്കുമെന്നാണ് സൂചന.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുലായം സിംഗ് ഒഴിഞ്ഞ മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് തേജ്പ്രതാപ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
1990ലാണ് മുലായവും ലാലുവും തമ്മില്‍ തെറ്റിയത്. 1997ലെ ഐക്യസര്‍ക്കാരില്‍ താന്‍ പ്രധാനമന്ത്രിയാവുന്നതിന് ലാലുവാണ് തടസം നിന്നതെന്ന് മുലായം പൊതുമദ്ധ്യത്തില്‍ തുറന്ന് പറഞ്ഞിരുന്നു. പകരം ഐ.കെ.ഗുജ്‌റാളാണ് പ്രധാനമന്ത്രിയായത്. ഇത് ശത്രുതയിലേക്ക് നയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























