ശ്രീലങ്കന്‍ സേന നാലു തമിഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു

നാല് തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാഗപട്ടണത്തിന് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത്. പിന്നീടാണ് ഇവരെ കാണാതായത്.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വഴി തെറ്റിയ ഇവര്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടക്കുകയായിരുന്നു എന്നാണറിവായത്. തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























