ഐഎസില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

ഐഎസില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ യുവാവിനെ മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് ആരിഫ് മജീദ്(23) ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. അപ്പോള്‍ തന്നെ അറസ്റ്റ്‌ചെയ്തു, മുംബൈ കല്യാണ്‍ സ്വദേശിയാണ് മജീദിനെ എന്‍ഐഎസംഘം ചോദ്യം ചെയ്തു വരികയാണ്.
ഐഎസ് ഭീകര സംഘടനയില്‍ ചേര്‍ന്ന മജീദ് കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ ലഭിച്ച റിപ്പോര്‍ട്ടുകള്‍. ഐഎസില്‍ ചേര്‍ന്ന് ആറ് മാസത്തിന് ശേഷമാണ് മജീദ് സംഘടനയെ ഉപേക്ഷിച്ച് തിരിച്ചെത്തിയത്. ഇറാഖില്‍ വച്ച് ഐഎസ് പരിശീലനം ലഭിച്ച മജീദ് സിറിയ, ടര്‍ക്കി എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ മജീദിന് പരിക്കേറ്റിരുന്നു.
മാസങ്ങള്‍ക്കു മുമ്പാണ് മുംബൈ സ്വദേശിയായ മജീദ് അടക്കം നാല് ചെറുപ്പക്കാര്‍ ഇറാഖിലേക്ക് പോയത്. കഴിഞ്ഞ ഓഗസ്റ്റില്‍ മജീദ് കൊല്ലപ്പെട്ടതായി വീട്ടുകാര്‍കക് വിവരം ലഭിച്ചു. എന്നാല്‍ തന്നോടൊപ്പം ഐഎസില്‍ ചേര്‍ന്ന മൂന്നുപേരും ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചെത്തിയ മജീദ് പറഞ്ഞു
സൗദിയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് മജീദും കൂട്ടുകാരും നാടുവിട്ടത്. പിന്നെ ഐഎസില്‍ ചേര്‍ന്നതായി ഇവര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് വഴിയാണ് ഇവരെ റിക്രൂട്ട് ചെയ്തതെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് ടര്‍ക്കിയില്‍ നിന്നും മുംബൈ എയര്‍പോര്‍ട്ടില്‍ മജീദ് എത്തിയത്. ഉടന്‍ തന്നെ ഇന്റലിജ്‌സ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. ഏറെ നാളായി മജീദിന്റെ കുടുംഹം എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്ന 4 ഇന്ത്യന്‍ യുവാക്കള്‍ക്ക് മടങ്ങിവരാന്‍ ആഗ്രഹമുള്ളതായി മുമ്പ്‌കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
.
https://www.facebook.com/Malayalivartha


























