ഡല്‍ഹിയില്‍ പട്ടാപ്പകല്‍ ഒന്നരക്കോടി രൂപയുടെ കവര്‍ച്ച; സുരക്ഷാജീവനക്കാരന് വെടിയേറ്റു

തലസ്ഥാനനഗരിയില്‍ പട്ടാപ്പകല്‍ ഒന്നരക്കോടി രൂപ കവര്‍ന്നു. കാവല്‍ക്കാരനെ വെടിവെച്ചുവീഴ്ത്തിയ ശേഷം എ.ടി.എമ്മില്‍ നിറയ്ക്കാനായി വാനില്‍ കൊണ്ടുവന്ന രൂപയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. സുരക്ഷാ ജോലിക്കാരനാണ് മോഷ്ടാക്കളുടെ വെടിയേറ്റത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തിരക്കേറിയ കമലനഗര്‍ പ്രദേശത്ത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
എ.ടി.എമ്മില്‍ നിറയ്ക്കാനായി പണവുമായി വാന്‍ എ.ടി.എമ്മിന് സമീപം നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാവല്‍ക്കാരന്റെ തലയ്ക്ക് നേര്‍ക്ക് രണ്ട് തവണ വെടിവെച്ചു. ദൃക്‌സാക്ഷികള്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ഗാര്‍ഡിനെ ഉടന്‍ തന്നെ സമീപത്തെ ആസ്പത്രിയിലേക്ക് മാറ്റി. കാവല്‍ക്കാരന്റെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ ജീവനക്കാരനാണ് വെടിയേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























