ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് രാജ്‌നാഥ്

ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും വിവിധ തന്ത്രങ്ങളിലൂടെ ഇന്ത്യയെ ഉപദ്രവിക്കുന്ന ശ്രമം അവര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയില്‍ നടന്ന നാല്‍പ്പത്തിയൊമ്പതാമത് അഖിലേന്ത്യ ഡിജിപിമാരുടെയും ഐജിമാരുടെയും കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദികളുടെ വെല്ലുവിളികളെ നേരിടാന്‍ രാജ്യം സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ആരുമല്ല ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പറഞ്ഞ പാകിസ്ഥാനോട് അവിടെയുള്ള രഹസ്യ അന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ തങ്ങളല്ലെന്ന് പാകിസ്ഥാന്‍ പറയുന്നത് തെറ്റാണെന്ന് രാജ്‌നാഥ് വ്യക്തമാക്കി. ജമ്മു കാശ്മീരിലെ അര്‍ണിയയില്‍ വ്യാഴാഴ്ച മുതല്‍ നടന്ന വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച അവസാനിച്ച വെടിവയ്പ്പില്‍ നാല് സാധാരണക്കാരും, മൂന്ന് സൈനികരും നാല് തീവ്രവാദികളുമുള്‍പ്പടെ പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്.
ഡല്‍ഹിക്ക് പുറത്ത് ആദ്യമായി നടക്കുന്ന കോണ്‍ഫറന്‍സില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡിജിപിമാരും ഐജിമാരും, അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ തലവന്മാരും പങ്കെടുത്തു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.
https://www.facebook.com/Malayalivartha


























