ചരിത്ര ദൗത്യത്തിന് ഐഎസ്ആര്‍ഒ; മാര്‍ക്ക് 3 പരീക്ഷണവിക്ഷേപണം ഡിസംബറില്‍

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണവിക്ഷേപണം ഡിസംബറില്‍ നടക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജിഎസ്എല്‍വി മാര്‍ക്ക്3 ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുക. 155 കോടി രൂപയാണ് പരീക്ഷണവിക്ഷേപണത്തിന് ചെലവ് കണക്കാക്കുന്നത്. മാര്‍ക്ക് 3യുടെ വികേഷപണം വിജയകരമായാല്‍ 2016ഓടെ യഥാര്‍ത്ഥ ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ജിഎസ്എല്‍വി ഭ്രമണപഥതതിലേക്ക് കുതിക്കും. ഈ വികേഷപണങ്ങളും തുടര്‍ന്നുള്ള പരീക്ഷമങ്ങളും വിജയിച്ചാല്‍ 2020ഓട മുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ നമുക്കാകും.
ഐ.എസ്.ആര്‍.ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് പ്രോഗ്രാം വികസിപ്പിച്ച ഒരു ക്രൂ മോഡ്യൂളുമായി ശ്രീഹരിക്കോട്ടയില്‍ നിന്നാകും ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് കുതിച്ചുയരുക. 126 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കഴിയുമ്പോള്‍ മോഡ്യൂള്‍ സ്വതന്ത്രമാക്കപ്പെടും. പിന്നീട് ഭൂമിക്ക് 15 കിലോമീറ്റര്‍ മുകളില്‍ നിന്ന് പാരച്യൂട്ടിന്റെ സഹായത്തോടെ ഈ മോഡ്യൂള്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് എത്തുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























