തെലുങ്കാനയില്‍ സ്‌ഫോടനത്തില്‍ രണ്ട് മരണം

തെലുങ്കാനയിലെ കരീംനഗര്‍ പട്ടണത്തിലുള്ള ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസിലുള്ള രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു പൊട്ടിത്തറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. കുര്‍ണൂള്‍ ജില്ലയില്‍ നിന്നുള്ള മല്ല കൃഷ്ണ റെഡ്ഡി(55), നാഗാര്‍ജ്ജുന കുമാര്‍(34) എന്നിവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നും പി.ശ്രീനിവാസ്(30) എന്നയാള്‍ക്ക് ഗുരുതര പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഇവര്‍ ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു.
വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കൊബാള്‍ട്ട് എന്ന രാസവസ്തുവിന്റെ കാലാവധി കഴിഞ്ഞതായി ശനിയാഴ്ച രാത്രിയില്‍ ഇവര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇത് വില്‍ക്കുന്ന ഹൈദരാബാദിലുള്ള കന്പനിയെ ഇവര്‍ ബന്ധപ്പെട്ടിരുന്നു. ഇതില്‍ വെള്ളം ചേര്‍ത്ത് വീര്യം കുറച്ച ശേഷം കളയാനാണ് കന്പനിയില്‍ നിന്നും ഇവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഇതനുസരിച്ച് രാസവസ്തു വെള്ളത്തില്‍ ചേര്‍ക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറി നടന്ന വീടിന് വലിയ രീതിയില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പൊലീസും ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























