സിബിഐ ഡയറക്ടര്‍ രണ്ടാം ദിവസവും ഉറങ്ങി... ആദ്യത്തെ ഉറക്കം ആഭ്യന്തര മന്ത്രിയുടെ പ്രസംഗത്തിനിടേയും രണ്ടാമത്തെ ഉറക്കം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടയിലും

സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ പൊതുവേദിയിലെ ഉറക്കം സജീവ ചര്‍ച്ചയാകുന്നു. ഗുവാഹത്തിയില്‍ നടക്കുന്ന രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന സുപ്രധാന കോണ്‍ഫറന്‍സിന്റെ ആദ്യദിനത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രസംഗിക്കുമ്പോള്‍ ഉറക്കം തൂങ്ങിയിരുന്ന് വലിയ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ അത് ശ്രദ്ധിക്കാതെ രണ്ടാം ദിനമായ ഇന്നും ഉറങ്ങി. അതും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമ്പോള്‍. സ്മാര്‍ട് പൊലീസാണ് രാജ്യത്തിന്റെ ആവശ്യമെന്നൊക്കെ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ ഉറക്കം തൂങ്ങുന്ന സിബിഐ ഡയറക്ടറുടെ ചിത്രം ഇന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
തന്റെ സേവനകാലാവധി പൂര്‍ത്തിയാക്കി ഡിസംബര്‍ രണ്ടിന് വിരമിക്കാനിരിക്കുകയാണ് രഞ്ജിത് സിന്‍ഹ. എങ്കിലും ഉടന്‍ വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥരും അവരുടെ അനുഭവസമ്പത്ത് രാജ്യ സുരക്ഷയ്ക്കായി വിനിയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥനയ്ക്കും സിന്‍ഹയെ ഉണര്‍ത്താന്‍ സാധിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























