ഡല്‍ഹി എടിഎം ജീവനക്കാരനെ കൊലപ്പെടുത്തി മോഷണം: അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു

ഡല്‍ഹിയില്‍ എടിഎം സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി ഒന്നരക്കോടി രൂപ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പണം നിക്ഷേപിക്കാന്‍ കരാര്‍ ഉണ്ടായിരുന്ന കമ്പനിയെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ആസൂത്രിതമായി നടന്ന കവര്‍ച്ച കമ്പനി ഉദ്യോഗസ്ഥരുടെ അറിവില്ലാതെ നടക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.
വടക്കന്‍ ഡല്‍ഹിയിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നായ കമലാ നഗറിലാണ് പട്ടാപ്പകല്‍ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി പണവുമായി കടന്നത്. ഇതിനു പിന്നില്‍ കൃത്യമായ
ആസൂത്രണമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എടിഎമ്മിലേക്ക് പണം കൊണ്ടു വന്ന വാനിന്റെ നീക്കത്തെ കുറിച്ച് അക്രമി സംഘത്തിന് കൃത്യമായ വിവരം ലഭിക്കാതെ മോഷണം സാധ്യമല്ലെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കരാറുണ്ടായിരുന്ന കമ്പനി അധികൃതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനം.
സാഹചര്യത്തെളിവുകളും പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരവും കവര്‍ച്ചയെ സംബന്ധിച്ച കമ്പനിയുടെ പങ്കിനെ ബലപ്പെടുത്തുന്നുണ്ട്. 18 ലക്ഷം രൂപയാണ് ഒരു തവണ എടിഎമ്മില്‍ നിറയ്ക്കാന്‍ കഴിയുന്ന പരമാവധി തുക. എന്നാല്‍ എടിഎമ്മിലേക്ക് ഒന്നരക്കോടി രൂപ കൊണ്ടു പോയതും സംശയമുണ്ടാക്കുന്നു. 18 ലക്ഷത്തില്‍ കൂടുതല്‍ തുക വാഹനത്തില്‍ നിന്നും പുറത്തേക്കിറക്കരുതെന്നും നിയമമുണ്ട്.
അക്രമി സംഘം കവര്‍ന്ന ബാഗ് പണമെടുത്ത ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ എടിഎമ്മിന്റെ രണ്ടു കിലോമീറ്റര്‍ അകലെ നിന്നും കണ്ടെടുത്തു. കൂടാതെ മോഷണത്തിനുപയോഗിച്ച ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























