ഡല്‍ഹിയില്‍ ക്രിസ്ത്യന്‍പള്ളിയില്‍ വന്‍ അഗ്നിബാധ; അള്‍ത്താരയടക്കം പള്ളി പൂര്‍ണ്ണമായും കത്തി നശിച്ചു

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ വന്‍ അഗ്നിബാധയുണ്ടായി. മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന ദില്‍ഷാദ് ഗാര്‍ഡനില്‍ രാജീവ് ഗാന്ധി ആശുപത്രിക്കു സമീപമുള്ള പള്ളിയാണ് അഗ്‌നിക്കിരയായത്. ഇന്നു രാവിലെ ആറുമണിക്കാണ് സംഭവം. അള്‍ത്താരയടക്കം പള്ളി പൂര്‍ണമായും കത്തിനശിച്ചു. മലയാളികളായ വിശ്വാസികളാണ് കൂടുതലും ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നത്.
ഫരീദാബാദ്, ഡല്‍ഹി രൂപതകളുടെ കീഴിലുള്ള ഈ പള്ളി കാത്തലിക്, സിറിയന്‍ വിഭാഗങ്ങള്‍ ആരാധനയ്ക്കായി ഉപയോഗിച്ചുവരികയായിരുന്നു. രാവിലെ കുര്‍ബാന ഇല്ലാത്തതിനാല്‍ തീപിടിച്ച സമയത്ത് ആളുകളുണ്ടായിരുന്നില്ല. അതിനാല്‍ ആളപമായമൊഴിവായി.
https://www.facebook.com/Malayalivartha


























