ഒഡീഷയില്‍ സൈക്കിള്‍പമ്പ് ഉപയോഗിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ

ഛത്തീസ്ഗഡില്‍ നടന്ന മാരത്തണ്‍ വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പില്‍ പങ്കെടുത്ത 11 യുവതികള്‍ മരിച്ചതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുംമുമ്പേ ഒഡീഷയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് സൈക്കിള്‍ പമ്പ് ഉപയോഗിച്ചതായി പരാതി.
സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഒഡീഷയിലെ ആന്‍ഗുള്‍ ജില്ലയിലെ ബന്‍പര്‍പാലില്‍ കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ച കുടുംബാസൂത്രണ ക്യാമ്പിലാണ് ശസ്ത്രക്രിയയ്ക്ക് സൈക്കിള്‍ പമ്പ് ഉപയോഗിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന സ്ത്രീകളുടെ ഗര്‍ഭാശയമുഖം വികസിപ്പിക്കുന്നതിനാണ് സൈക്കിള്‍ പമ്പ് ഉപയോഗിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 56 യുവതികളാണു ക്യാമ്പില്‍ പങ്കെടുത്തത്.
ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്‍ഗുള്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണെ്ടന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ആര്‍ത്തി അഹൂജ പറഞ്ഞു. വിലയേറിയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു സൈക്കിള്‍ പമ്പുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മഹേഷ് പ്രസാദ് റൗട്ട് പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് പതിവാണ്. ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിച്ചതിനുശേഷമാണ് സൈക്കിള്‍ പമ്പുകള്‍ ഉപയോഗിക്കുന്നതെന്നും ശസ്ത്രക്രിയയ്ക്കു മുമ്പ് സൈക്കിള്‍ പമ്പും അതിന്റെ നോസിലും അണുവിമുക്തമാക്കിയതിനുശേഷമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























