പീഡനവീരന്മാര്‍ക്ക് പട്ടാളത്തില്‍ സ്ഥാനമില്ല.... സധൈര്യം ചെറുത്ത പെണ്‍കുട്ടികളെ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കും

ഇക്കഴിഞ്ഞ ദിവസം ബസിനുളളില്‍ വച്ച് രണ്ട് പെണ്‍കുട്ടികളെ ആക്രമിച്ച രണ്ടുപേരേയും കരസേനയില്‍ ചേരുവാന്‍ അനുവദിക്കുകയില്ലെന്ന് സൈന്യത്തിന്റെ റിക്രൂട്ടിംഗ് ഘടകം അറിയിച്ചു. അതേസമയം തങ്ങളെ ആക്രമിച്ച തെമ്മാടികളെ ധൈര്യപൂര്‍വ്വം നേരിട്ട പെണ്‍കുട്ടികളെ റിപ്പബ്‌ളിക് ദിനത്തില്‍ ആദരിക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ഹരരിയാനയിലെ റോതക്കിലെ കുല്‍ദീപ്, ദീപക്ക് എന്നിവര്‍ പട്ടാളത്തില്‍ ചേരുന്നതിനായി പരീക്ഷയ്ക്ക് തയ്യാറെടുത്തു വരികയായിരുന്നു. റോതക് ഡെപ്യൂട്ടികമ്മീഷണര്‍ ഇവരെക്കുറിച്ചുളള വിവരം സൈന്യത്തിന്റെ റിക്രൂട്ടിംഗ് ബ്രാഞ്ചിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ പട്ടാളത്തില്‍ ചേരുവാന്‍ ആനുവദിക്കുകയില്ലെന്ന് അറിയിച്ചുകൊണ്ട് സൈന്യം പ്രസ്താവന പുറത്തിറക്കിയത്.
ഇത്തരം കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇവയോട് യാതൊരു സഹിഷ്ണുതാമനോഭാവവും കാണിക്കുകയില്ലെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഹരിയാനയിലാണ് സംഭവം നടന്നത്. പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസ് സ്‌റ്റോപ്പില്‍ നിന്നപ്പോള്‍ മുതല്‍ ശല്യം ചെയ്ത മൂന്നു പേരടങ്ങിയ പൂവാലസംഘത്തെയാണ് സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ സധൈര്യം നേരിട്ടത്.
ആദ്യമൊക്കെ സഹിച്ച പെണ്‍കുട്ടികള്‍ അവസാനം മൂന്നു യുവാക്കളേയും അടിച്ചൊതുക്കി. ബെല്‍റ്റുപയോഗിച്ചാണ് പെണ്‍കുട്ടികള്‍ അവരെ അടിച്ചൊതുക്കിയത്. എന്നാല്‍ ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരാരും പെണ്‍കുട്ടികളുടെ സഹായത്തിനെത്തിയില്ല.
യുവാക്കള്‍ക്ക് തല്ലു കിട്ടുന്നതിന്റെ ദ്യശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഒടുവില്‍ പെണ്‍കുട്ടികളെ പൂവാലന്‍മാരെ ബസില്‍ നിന്നിറക്കി വിട്ടു. എന്നിട്ടും ആരും സഹായിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























