സ്വയമൊരുക്കിയ ചിതയില്‍ ചാടി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ സ്വന്തമായി അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് സ്വയമൊരുക്കിയ ചിതയില്‍ ചാടി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. 76 കാരനായ കാശിറാമാണ് സ്വന്തം സോയാബീന്‍ പാടത്തിനു നടുവില്‍ ജീവന്‍ വെടിഞ്ഞത്.
നാട്ടുകാര്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിദര്‍ഭയിലെ അകോസ ജില്ലയില്‍ മാണാര്‍ഖെഡ് സ്വദേശിയാണ് കാശിറാം. വരള്‍ച്ച ബാധിച്ച ഒരേക്കര്‍ പാടത്തു നിന്നും ഒന്നര ക്വിന്റല്‍ സോയാബീന്‍ മാത്രമാണ് ഇപ്രാവശ്യം ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ പത്തു ക്വിന്റലിലധികം കിട്ടിയിരുന്നുവെന്ന് കാശിറാമിന്റെ മകന്‍ വ്യക്തമാക്കി.
കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ വരള്‍ച്ച ബാധിതമായ വിദര്‍ഭയില്‍ ആത്മഹത്യ ചെയ്യുന്ന നാല്പത്തിരണ്ടാമത് കര്‍ഷകനാണ് ഇദ്ദേഹം. വിദര്‍ഭയിലെ ഏഴായിരത്തിലധികം ഗ്രാമങ്ങള്‍ വരള്‍ച്ച ബാധിതമായി മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മോശം വിളവും കടബാധ്യതയും കര്‍ഷകരെ വളരെ ദുരിതത്തിലാക്കുന്നു.
കാശിറാമിന് കടബാധ്യത ഉണ്ടായിരുന്നെങ്കിലും വിളവ് മോശമാകുന്നതിന്റെ മനോവിഷമം വളരെയേറെയായിരുന്നു. വിദര്‍ഭയിലെ വരള്‍ച്ച ബാധിത ഗ്രാമങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലധികം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കേന്ദ്രത്തില്‍ നിന്നും നാലായിരം കോടി രൂപയുടെ സഹായം മഹാരാഷ്ട്ര ,സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























