ക്രിമിനലുകള്‍ പൊലീസില്‍ വേണ്ടെന്ന് സുപ്രീംകോടതി

ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ കുറ്റവിമുക്തരാക്കിയാലും പൊലീസിലേക്ക് പരിഗണിക്കരുതെന്ന് സുപ്രീം കോടതി. പൊലീസിലേക്ക് നിയമിക്കപ്പെടുന്നവര്‍ സത്യസന്ധരും കറകളഞ്ഞ വ്യക്തിത്വമുള്ളവരുമാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ ടി എസ് ഠാക്കൂര്‍, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റേതാണ് വിധി.
ഒരിക്കല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ പൊലീസ് സേനയില്‍ നിയമിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. കോടതി കുറ്റവിമുക്തനാക്കിയാലും ഇവരെ സേനയിലെടുക്കരുത്.കേസ് പുറത്ത് ഒത്തുതീര്‍പ്പാക്കിയും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും തെളിവുകളുടെ അഭാവത്തിലും കുറ്റവിമുക്തരാക്കപ്പെട്ടത് കൊണ്ട് മാത്രം സേന നിയമത്തിന് യോഗ്യതയായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊലീസില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ സത്യസന്ധരും കറകളഞ്ഞ വ്യക്തിത്വത്തിന് ഉടമകളും ആകണമെന്നും കോടതി പറഞ്ഞു..പൊലീസിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നവരെ സേനയിലെടുക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമനം നടക്കുന്നത് മുമ്പ് ഉദ്യോഗാര്‍ത്ഥികളുടെ പേരിലുള്ള കേസുകളും കുറ്റവിമുക്തനാക്കിയ നടപടികള്‍ പരിശോധിച്ച് പൊലീസിലെ പ്രത്യേക സമിതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























