മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി എ.ആര്‍ ആന്തുലെ അന്തരിച്ചു

മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.ആര്‍ ആന്തുലെ (85) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ആന്തുലെ ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം സ്വദേശമായ അംബറ്റില്‍ ബുധനാഴ്ച നടക്കും.
ആന്തുലെ യുപിഎ ഒന്നില്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രിയായിരുന്നു. ബാരിസ്റ്റര്‍ ആന്തുലെ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആന്തുലെ മഹാരാഷ്ട്രയിലെ ആദ്യ മുസ്‌ലിം മുഖ്യമന്ത്രിയായിരുന്നു. 1980 ല്‍ ഇന്ദിരാഗാന്ധിയാണ് ആന്തുലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ലണ്ടന്‍ ബാറിലെ അഭിഭാഷകനായും ആന്തുലെ ജോലിനോക്കിയിട്ടുണ്ട്
https://www.facebook.com/Malayalivartha


























