ഇത് പറയുന്നത് സാക്ഷാല്‍ മോഡി... സര്‍വീസിലിരിക്കുമ്പോള്‍ സ്വകാര്യം പറയരുത്; സര്‍വീസിനു ശേഷവും പറയരുത്

സര്‍വീസില്‍ നിന്നും വിരമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി ഒരു കൊല്ലം സ്വകാര്യമേഖലയില്‍ പ്രവേശിക്കാനാവില്ല. വിരമിച്ചശേഷം സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിതേടുന്ന കേന്ദ്രസര്‍ക്കാര്‍ ജീനവക്കാരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുന്‍കൈയെടുത്തത് ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നത്.
ഇത്തരത്തിലുളള മാറ്റങ്ങളോടെ സര്‍വ്വീസ് റൂള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും നിയമത്തിന്‍ കീഴില്‍ വരും. ഓഫീസര്‍ തസ്തികയില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ സ്വകാര്യകമ്പനികളെ സഹായിക്കുകയാണെന്ന ആക്ഷേപം നേരത്തെ തന്നെ ശക്തമാണ്. ഇവര്‍ ബിനാമി കമ്പനികള്‍ നടത്തുകയാണെന്ന ആരോപണവും ശക്തമാണ്.
സര്‍ക്കാര്‍ സര്‍വീസിലിരിക്കുമ്പോള്‍ തന്നെ ഇവര്‍ സ്വകാര്യകമ്പനികളെ സഹായിക്കും. വിരമിക്കുന്ന ഉടന്‍ സ്വകാര്യ കമ്പനികളില്‍ ജോലിയും തരപ്പെടും. സ്വകാര്യകമ്പനികളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പാരിദോഷികങ്ങള്‍ വാങ്ങുന്ന പതിവുമുണ്ട്. ചില ജീവനക്കാര്‍ക്ക് സ്വകാര്യമേഖലയില്‍ ബിനാമികളുമുണ്ട്. സര്‍ക്കാര്‍ സ്ഥാനത്ത് നിന്നും വിരമിക്കുന്നവര്‍ സര്‍വീസിലുളള പഴയ സഹപ്രവര്‍ത്തകരെ ഉപയോഗിച്ച് സ്വകാര്യകമ്പനികള്‍ക്ക് വേണ്ടി ചരടുവലികളും നടത്തുന്നുണ്ട്.
വിരമിച്ചതിന് ഒരു വര്‍ഷത്തിനുശേഷം സ്വകാര്യകമ്പനിയില്‍ ജോലിവേണമങ്കില്‍ സര്‍ക്കാരില്‍ നിന്നും അനുമതിവാങ്ങണം. അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ കണ്ണടച്ച് നല്‍കില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ സേവനം കൈപറ്റിയിട്ടുണ്ടോ എന്നും കമ്പനി ബിനാമിയാണോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം മാത്രമേ അനുമതി നല്‍കുകയുളളു. സര്‍വീസിലിരിക്കെ ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ നിന്നും സഹായം പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. അത്തരത്തിലുളള ബന്ധം കണ്ടെത്തിയാല്‍ സ്വകാര്യകമ്പനിയില്‍ ചേരാന്‍ ഉദ്യോഗസ്ഥന് അനുമതി നല്‍കില്ല.
സ്വകാര്യകമ്പനിയുമായി സര്‍വീസിലിരിക്കുമ്പോള്‍ ഉദ്യോഗസ്ഥന് ബന്ധമുണ്ടായിരുന്നു എന്നു കണ്ടെത്തുവാന്‍ സര്‍ക്കാര്‍ സര്‍വീസിലിരിക്കെ കൈപറ്റിയ ആനുകൂല്യങ്ങളെല്ലാം സര്‍ക്കാര്‍ തിരിച്ചുപിടിക്കും. നിലവിലുളള നിയമപ്രകാരം വിരമിക്കുന്ന ഉദ്യോഗസ്ഥരെ സ്വകാര്യ കമ്പനി ഉദ്യോഗങ്ങളില്‍ നിന്നും വിലക്കാന്‍ വ്യവസ്ഥയില്ല. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയമാണ് നിയമനിര്‍മ്മാണം നടത്തുക. നിയമനിര്‍മ്മാണത്തിന്റെ കരട് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറുമെന്നും നിര്‍ദേശങ്ങള്‍ പറയുന്നു. ചുരക്കത്തില്‍ പ്രധാനമന്ത്രിയെ പേടിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് വഴിനടക്കാന്‍ കഴിയാതെയായിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























