അനില്‍ സിന്‍ഹ സിബിഐ ഡയറക്ടര്‍

അനില്‍ സിന്‍ഹയെ സിബിഐയുടെ പുതിയ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ബിഹാര്‍ കേഡറിലെ ഉദ്യോഗസ്ഥനായ അനില്‍ സിന്‍ഹ നിലവില്‍ സിബിഐയുടെ സ്‌പെഷ്യല്‍ ഡയറക്ടറാണ്.
സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങുന്ന ഉന്നതാധികാരസമിതിയാണ് പുതിയ സിബിഐ ഡയറക്ടറെ തെര!ഞ്ഞെടുത്തത്.
അന്തിമപട്ടികയില്‍ ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ശരത് കുമാറും അനില്‍ സിന്‍ഹയുമാണ് ഇടംപിടിച്ചത്. ഇതില്‍നിന്നാണ് അനില്‍ സിന്‍ഹയെ പുതിയ ഡയറക്ടറായി നിയമിച്ചത്.കേരള ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെ 43ഓളം ഐപിഎസുകാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുളള പ്രാഥമിക പട്ടികയില്‍ പരിഗണിക്കപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























