എല്ലാ വഴികളും അടഞ്ഞു, മുല്ലപ്പെരിയാറിന്റെ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന് വീണ്ടും തിരിച്ചടി. ഡാമിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം നല്‍കിയ പുന:പരിശോധനാ ഹര്‍ജി ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളി. പാട്ടക്കരാറിന് സാധുതയില്ലെന്ന കേരളത്തിന്റെ വാദം ഭരണഘടനാ ബെഞ്ച് പാടെ തള്ളി.
ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയാലും ഡാമിന് ബലക്ഷയം ഇല്ല എന്ന തമിഴ്‌നാടിന്റെ വാദം കോടതി അംഗീകരിച്ചിട്ടുണ്ട്. ഇന്നലെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തുവിന്റെ ചേംബറിലാണ് ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ കേരളത്തിന്റെ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ അതിന് ശേഷം തയാറാക്കിയ ഉത്തരവില്‍ എല്ലാ ജഡ്ജിമാരും ഒപ്പ് വെയ്ക്കാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ് ഇന്നലെ പുറത്തുവിടാതിരുന്നത്. ഇന്നു രാവിലെ ജഡ്ജിമാര്‍ ഒപ്പുവെച്ചതോടെയാണ് സുപ്രീംകോടതി
കേരളത്തിന്റെ ഹര്‍ജി തള്ളിയതായി ഉത്തരവിട്ടത്. സാധാരണ പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി തള്ളറാണ് പതിവ്.
മുല്ലപ്പെരിയാര്‍ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ നിയമപരമായ പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളംപുനഃപരിശോധന ഹര്‍ജി നല്‍കിയത്. സുപ്രീം കോടതി പരിഗണിച്ച പുനഃപരിശോധന ഹര്‍ജിയില്‍ കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചില്ല.
പുന:പരിശോധനാ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ തെറ്റു തിരുത്തല്‍ ഹര്‍ജി (ക്യൂറേറ്റീവ് പെറ്റിഷന്‍) നല്‍കുക മാത്രമാണ് കേരളത്തിന് മുന്നിലുള്ള ഏക പോംവഴി. എന്നാല്‍ കോടതി വിധിയില്‍ ഏതെങ്കിലും തരത്തിലുള്ള നിയമപരവും ഭരണഘടനാപരവുമായ പിഴവുകള്‍ കേരളം സുവ്യക്തമായി ചൂണ്ടിക്കാട്ടേണ്ടി വരും.
അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദേശീയ സുരക്ഷാ സേന ഇന്ന് പരിശോധന നടത്തും. ഇന്നലെ നടത്താനിരുന്ന പരിശോധനയാണ് ഇന്നത്തേക്ക് മാറ്റിയത്. വനം വകുപ്പിനെ അറിയിക്കാതെ സംഘത്തെ അണക്കെട്ടിലേക്ക് കൊണ്ടുപോകാന്‍ തമിഴ്‌നാട് പൊതു മരാമത്തു വകുപ്പ് നീക്കം നടത്തിയിരുന്നു. അനുമതി വാങ്ങണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് പരിശോധന മാറ്റി വച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























