രാജ്യത്ത് വര്‍ഗീയ കലപങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്, ഏറ്റവും കൂടുതല്‍ യുപിയില്‍

രാജ്യത്ത് വര്‍ഗീയ കലപങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണ് ലോക്‌സഭയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കണക്കുകളില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശിലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറവാണിത്.
2013ല്‍ 247 വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ ഇക്കൊല്ലം ഒക്ടോബര്‍ വരെ 129 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കലാപങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലും വന്‍തോതിലുള്ള കുറവുവന്നു. 2013ല്‍ 77 പേര്‍ മരിച്ചപ്പോള്‍, ഇക്കൊല്ലമത് 25 പേരായി ചുരുങ്ങുകയും ചെയ്തു. എന്നാല്‍, പരിക്കേറ്റവരുടെ എണ്ണം 2013നെ അപേക്ഷിച്ച് കൂടുതലാണ്. 2013ല്‍ 360 പേര്‍ക്കാണ് പരിക്കേറ്റതെങ്കില്‍, ഇക്കൊല്ലം ഇതുവരെ 364 പേര്‍ക്ക് പരിക്കേറ്റു.
മഹാരാഷ്ട്ര (82), കര്‍ണാടക (68), രാജസ്ഥാന്‍ (61), ഗുജറാത്ത് (59), ബീഹാര്‍ (51), മധ്യപ്രദേശ് (42) എന്നീ സംസ്ഥാനങ്ങളാണ് യു.പിക്ക് പിന്നിലുള്ളത്. 2011 മുതല്‍ വര്‍ഗീയ ലഹളകള്‍ക്ക് അപൂര്‍വമായി വേദിയായ ഡല്‍ഹിയില്‍ ഇക്കൊല്ലം ഏഴ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നത് മറ്റൊരു വൈരുദ്ധ്യമാണ്. ഇത്രയും സംഭവങ്ങളില്‍ ഒരാള്‍ മരിക്കുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2011ല്‍ നാലും 2012ല്‍ മൂന്നും 2013ല്‍ രണ്ടും വര്‍ഗീയ ലഹളകളാണ് ഡല്‍ഹിയിലുണ്ടായത്.
മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കാര്യമായ കുറവൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കലാപഭൂമിയെന്ന് കുപ്രസിദ്ധമായ മധ്യപ്രദേശില്‍ കാര്യമായ കുറവുവന്നത് ശ്രദ്ധേയമാണ്. കേരളത്തിലും വര്‍ഗീയ സംഘര്‍ഷങ്ങളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായി. 2013ല്‍ 13 സംഭവങ്ങളുണ്ടായെങ്കില്‍, ഇക്കൊല്ലം മൂന്ന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
2013ല്‍ ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 823 സംഭവങ്ങളാണെങ്കില്‍ ഇക്കൊല്ലം ഒക്ടോബര്‍ വരെ 561 സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 133 പേര്‍ മരിച്ചപ്പോള്‍ ഇക്കൊല്ലമത് 90 പേരായി ചുരുങ്ങി. പരിക്കേറ്റവരുടെ എണ്ണത്തിലും കാര്യമായ കുറവുവന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























