ലോകസഭയിലും ഇന്നസെന്റ് തന്നെ താരം

സിനിമയിലും താരമായതുപോല ലോകസഭയിലും ഇന്നസെന്റ് താരമായി. അര്‍ബുദ രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയം മലയാളത്തില്‍ സംസാരിച്ചാണ് ചാലക്കുടി എംപികൂടിയായ ഇന്നസെന്റ് ലോകസഭയിലെയും താരമായത്. തനിക്കറിയാവുന്ന വിഷയങ്ങള്‍ മലയാളത്തില്‍തന്നെ സഭയില്‍ സംസാരിക്കുമെന്ന് ഇന്നസെന്റ് മുമ്പേ വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെയാണ് ഇന്നസെന്റിന്റെ സഭയിലെ പ്രകടനവും.
മലയാള തര്‍ജമയ്ക്കു അവസരമില്ലെന്നു തെറ്റിദ്ധരിച്ച സ്പീക്കര്‍ സുമിത്ര മഹാജന്‍ ആദ്യം സംസാരിക്കാന്‍ അവസരമില്ലെന്ന് അറിയിച്ചെങ്കിലും തര്‍ജമയുണ്ടെന്നു അംഗങ്ങള്‍ പറഞ്ഞതോടെ അനുമതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇന്നസെന്റ് ക്യാന്‍സറിനെ കുറിച്ച് സംസാരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























