വീഴ്ചയില്‍ പരിക്കേറ്റ ശരദ് പവാര്‍ ആശുപത്രിയില്‍

എന്‍.സി.പി തലവനും രാജ്യസഭാംഗവുമായ ശരദ് പവാറിന് വീഴ്ചയില്‍ പരിക്കേറ്റു. അദ്ദേഹത്തിന്റെ ജന്‍പത് ബംഗ്ലാവില്‍ ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോള്‍ തെന്നി വീണാണ് പരിക്കേറ്റത്. പവാറിനെ മുംബയിലെ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഴ്ചയില്‍ അദ്ദേഹത്തിന്റെ കാലിനും മുതുകിനും പരിക്കേറ്റതായി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ അവസ്ഥയെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ നല്‍കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























