അസമില്‍ 88 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനപരമ്പര കേസില്‍ 10 പേര്‍ക്ക് ജീവപര്യന്തം

അസമില്‍ 88 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനപരമ്പര കേസില്‍ എന്‍.ഡി.എഫ്.ബി തലവന്‍ രഞ്ജന്‍ ഡൈമരി ഉള്‍പ്പെടെ 10 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. സി.ബി.ഐ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ ബാക്കി നാലുപേര്‍ നേരത്തെ വിധിച്ച തടവ് ശിക്ഷയും പിഴയും അടക്കണം. സി.ബി.ഐ പ്രത്യേക ജഡ്ജി അപരേഷ് ചക്രബര്‍ത്തിയാണ് ശിക്ഷ വിധിച്ചത്. 2008 ഒക്‌ടോബര്‍ 30ന് ഗുവാഹതി, കോക്രജാര്‍, ബൊന്‍ഗായ്ഗാവ്, ബര്‍പെട്ട എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 88 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അസം പൊലീസില്‍നിന്ന് സി.ബി.ഐ ഏറ്റെടുത്ത കേസില്‍ 22 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. ഏഴുപേര്‍ ഇപ്പോഴും ഒളിവിലാണ്. 2011ല്‍ വിചാരണ തുടങ്ങിയ കേസ് 2017ലാണ് അതിവേഗ കോടതിയിലേക്ക് മാറ്റിയത്. ഡൈമരിയയെ 2010ല്‍ ബംഗ്ലാദേശില്‍നിന്നാണ് അറസ്റ്റ്‌ചെയ്തത്. ഗുവാഹതി സെന്‍ട്രല്‍ ജയിലിലായിരുന്ന ഡൈമരിയയെ 2013ല്‍ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടിരുന്നു. ഇദ്ദേഹം ഒഴികെയുള്ള മറ്റു പ്രതികളെല്ലാം ജയിലിലാണ്.
https://www.facebook.com/Malayalivartha

























