തുടർ ചികിത്സയ്ക്കായി പണം നൽകാനില്ല; സർക്കാർ ആശുപത്രിയിൽ പൂര്‍ണ്ണ ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിച്ചു

മധ്യപ്രദേശിലെ ദാമോ ജില്ലയിൽ പണം അടയ്ക്കാത്തതിനെത്തുടർന്ന് പൂര്‍ണ്ണ ഗര്‍ഭിണിക്ക് സർക്കാർ ആശുപതിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. തുടർ ചികിത്സക്കായി 5,000 രൂപ അടക്കാത്തതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ യുവതിയെ ചികിത്സിക്കാന്‍ ആശുപത്രി ജീവനക്കാന്‍ പണം ആവശ്യപ്പെട്ടു.
തന്റെ കൈവശം ആവശ്യപ്പെട്ടത്രയും തുകയില്ലെന്നും ചികിത്സ നല്‍കണമെന്നും ഭര്‍ത്താവ് ബ്രജേഷ് റൈക്വാര്‍ ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ തുക അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് നഴ്‌സ് അറിയിക്കുകയായിരുന്നു. അതേസമയം ഗര്‍ഭിണിയോട് പണം ആവശ്യപ്പെട്ട ആശുപത്രി ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രദേശത്തെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നാരായണ്‍ സിങ് പറഞ്ഞു. താമസിക്കാതെ തന്നെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് ചികിത്സക്കായി യുവതിയെ മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ മുൻപ് ഉത്തര്‍പ്രദേശിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്ന് തിരിച്ചയച്ച ഗര്‍ഭിണിക്ക് റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്നിരുന്നു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് യുവതിയെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞ് വരാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ മടക്കി അയച്ചു. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മടക്കി അയച്ചതിന് ശേഷം സ്ഥിതി വഷളായതിനെ തുടര്‍ന്ന് യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടേയും യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകും വഴി യുവതി റോഡരികില്‍ പ്രസവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























