പുടില്‍ ഇന്ത്യയിലേക്ക്; പാകിസ്ഥാനുമായുള്ള സഹകരണത്തിലുള്ള പ്രതിഷേധം അറിയിക്കും
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടില്‍ ഡിസംബര്‍ 10ന് ഇന്ത്യയിലെത്തും. പതിനഞ്ചാമത് ഇന്ത്യാ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പുടില്‍ ന്യൂഡല്ഹിയിലെത്തുന്നത്. പാകിസ്ഥാനുമായുള്ള റഷ്യയുടെ സഹകരണലുള്ള പ്രതിഷേധ ഇന്ത്യ അറിയിക്കും. പാകിസ്ഥാനോടുള്ള റഷ്യയുടെ സഹകരമം ഇന്ത്യയും അമേരിക്കയും ആശങ്കയോട്് കൂടിയാണ് നോക്കിക്കാണുന്നത്. ഇതിനെക്കുറിച്ചുള്ള അതൃപ്തി ഇന്ത്യ വ്യക്തമാക്കിയിട്ടില്ലെങ്കിലും പുടിന്റെ സന്ദര്‍ശന വേളയില്‍ ഇക്കാര്യത്തെ സംബന്ധിച്ച് സൂചന നല്‍കാനും സാദ്ധ്യതയുണ്ട്. പ്രതിരോധ മേഖലയില്‍ റഷ്യയും പാകിസ്ഥാനും പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായതിന് പിന്നാലെയാണ് പുടിന് ഇന്ത്യയിലെത്തുന്നത്.
ഡിസംബര്‍ 11ന് അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ തന്ത്രപ്രധാനമായ നയതന്ത്ര ബന്ധങ്ങള്‍ക്ക് ദീര്‍ഘകാല വീക്ഷണത്തോടെയുള്ള മാര്‍ഗരേഖ ഇരു രാജ്യങ്ങളും മുന്നോട്ടുവച്ചേക്കും. മോദിയും പുടിനും അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ രണ്ട് തവണ കണ്ടുമുട്ടിയിരുന്നെങ്കിലും ഘടനാപരമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും പുടിന് അഭിസംബോധന ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha