കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ യുവാക്കള്‍ തെരുവിലിറങ്ങണമെന്നു രാഹുല്‍ ഗാന്ധി

അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസിന് യുവാക്കളുടെ പിന്തുണ വേണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ യുവാക്കള്‍ തെരുവിലിറങ്ങണമെന്നു രാഹുല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ ആലുമ്‌നി സമ്മേളന വേദിയിലാണ് രാഹുലിന്റെ നിര്‍ദേശം.
പാര്‍ട്ടിയിലെ യുവാക്കള്‍ രംഗത്തുവന്നാല്‍ മാത്രമേ കോണ്‍ഗ്രസിനു തിരികെ വരാന്‍ കഴിയൂ എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റില്‍ മുഖംമൂടിക്കെട്ടി പ്രതിഷേധം നടത്തിയത് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരേയാണ്. പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്തു. പത്തു വര്‍ഷം ഭരിച്ചപ്പോള്‍ ഒരിക്കല്‍ പോലും ഇത്തരമൊരു നടപടി യു.പി.എ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന നേതാക്കളില്‍നിന്ന് അനുഭവങ്ങളും പാഠങ്ങളും ഉള്‍ക്കൊള്ളാന്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കാനും കൂടിയാണ് യോഗമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയാടിത്തറ കൂടുതല്‍ ശക്തിപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുക എന്ന രാഹുല്‍ ഗാന്ധിയുടെ ആശയത്തിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ പഴയ പ്രവര്‍ത്തകരുടെ യോഗം സംഘടിപ്പിച്ചത്.
ആദ്യമായാണ് യൂത്ത് കോണ്‍ഗ്രസ് ഇത്തരത്തിലൊരു യോഗം സംഘടിപ്പിക്കുന്നത്. മുന്‍ അധ്യക്ഷന്മാര്‍, ദേശീയ ഭാരവാഹികള്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്മാരായ രമേശ് ചെന്നിത്തല, ആനന്ദ് ശര്‍മ, മനീഷ് തിവാരി, അശോക് തന്‍വര്‍, രണ്‍ദീപ് സുര്‍ജെവാല തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























