യുപിയില്‍ വാഹനാപകടങ്ങളില്‍ ഏഴ് മരണം

ഉത്തര്‍പ്രദേശില്‍ കനത്തമഞ്ഞ് വീഴ്ചയെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളില്‍ ഏഴുപേര്‍ മരിച്ചു. സിദ്ധാര്‍ഥ് നഗര്‍, ഹര്‍ദോലി, ലക്കിംപുര്‍ ഖേരി എന്നീ ജില്ലകളിലാണ് വാഹനപകടങ്ങള്‍ ഉണ്ടായത്.
സിദ്ധാര്‍ഥ് നഗറില്‍ മൂന്ന് പേരും ഹര്‍ദോലിയിലും ലക്കിംപൂര്‍ ഖേരിയിലും രണ്ടു പേര്‍ വീതവുമാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ലക്കിംപൂര്‍ ഖേരിയില്‍ അധ്യാപികയും 16 വയസുള്ള വിദ്യാര്‍ഥിയുമാണ് മരണപ്പെട്ടത്. മുസഫര്‍ നഗറിലാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 5.5 രേഖപ്പെടുത്തിയത്.
ഡിസംബറായതോടെ വടക്കേ ഇന്ത്യ തണുപ്പിന്റെ പിടിയിലായി കൊണ്ടിരിക്കുകയാണ്. ന്യൂഡല്‍ഹിയിലും സമാന അവസ്ഥയാണുള്ളത്. കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























