ജിസാറ്റ്-16 വിക്ഷേപണം വിജയം

ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-16 വിജയകരമായി വിക്ഷേപിച്ചു. ഇന്നു വെളുപ്പിനെ ഫ്രഞ്ചു ഗയാനയിലെ കോറൗ നിലയത്തില്‍ ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. മോശം കാലാവസ്ഥ മൂലം രണ്ടു തവണ മാറ്റി വച്ച വിക്ഷേപണമാണ് ഇന്നു രാവിലെ വിജയകരമായി നടത്തിയത്.
3,181 കിലോഗ്രാമാണ് ജിസാറ്റ്-16 ന്റെ ഭാരം. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനായി ഇന്ത്യയ്ക്ക് സ്വന്തമായി പിഎസ്എല്‍വി, ജിഎസ്എല്‍വി എന്നീ റോക്കറ്റുകള്‍ ഉണ്ടെങ്കിലും രണ്ട് ടണ്‍ ക്ലാസില്‍ പെടുന്ന ഉപഗ്രഹങ്ങള്‍ മാത്രമേ ഇവയുപയോഗിച്ച് വിക്ഷേപിക്കാനാകൂ. അതിനാലാണ് ജിസാറ്റ്-16ന്റെ വിക്ഷേപണത്തിനായി ഇന്ത്യ വിദേശ സഹായം തേടിയത്.
ഇന്ത്യയുടെ വാര്‍ത്താവിനിമയ രംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഉപഗ്രഹമാണ് ജിസാറ്റ് 16. ഏപ്രിലില്‍ കാലാവധി തീരുന്ന ഇന്‍സാറ്റ്-3ഇ ക്ക് പകരം ജിസാറ്റ്-16 പ്രവര്‍ത്തനം ആരംഭിക്കും. ജിസാറ്റ് 16 ന് ഒപ്പം യുഎസില്‍ മുഴുവന്‍ നേരിട്ടുള്ള ടിവി പ്രക്ഷേപണം സാധ്യമാക്കുന്ന ഡയറക്ടീവി-14 എന്ന ഉപഗ്രഹവും ഇതേ റോക്കറ്റുപയോഗിച്ച് വിക്ഷേപിച്ചു. ഏരിയന്‍ 5 വിഎ221 റോക്കറ്റ് ഉപയോഗിച്ചുള്ള തുടര്‍ച്ചയായ 63-ാം വിക്ഷേപണമാണ് ഇതോടെ വിജയകരമായി പൂര്‍ത്തിയാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























