നാട്ടുകൂട്ടം രാജസ്ഥാനില്‍ 80 വയസ്സുകാരിയെ നഗ്നയാക്കി നടത്തിച്ചു

രാജസ്ഥാനില്‍ നാട്ടുകൂട്ടത്തിന്റെ കല്‍പനയനുസരിച്ച് 80 വയസ്സുകാരിയെ നഗ്നയാക്കി കരിപൂശി കഴുതപ്പുറത്ത് നടത്തിച്ചതായി പരാതി. ദുര്‍മന്ത്രവാദിനിയാണെന്നും ഇവര്‍ ഗ്രാമത്തിലെ കുട്ടികളെ ഭക്ഷിക്കുമെന്നും ആരോപിച്ചാണ് നാട്ടുകൂട്ടം ഇത്തരമൊരു കിരാതമായ വിധി പുറപ്പെടുവിച്ചത്. ഭില്‍വാരാ ജില്ലയിലെ ചൗഹാനോന്‍ കി കാമേരി ഗ്രാമത്തിലാണ് സംഭവം. ഇതിനു ശേഷം നാട്ടുകൂട്ടം ഇവര്‍ക്കു ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തു.
37 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് മക്കളില്ല. തന്റെ പേരിലുള്ള സ്ഥലം സ്വന്തമാക്കുന്നതിനായി ഗ്രാമത്തിലുള്ള ചിലര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് നാട്ടുകൂട്ടത്തിന്റെ നടപടിയെന്ന് ഇവര്‍ ആരോപിക്കുന്നു.ഇവരുമായി സംസാരിക്കുന്നവരില്‍ നിന്നും ഒരു ലക്ഷം രൂപ പിഴയീടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
ഒരു മാസം മുമ്പ് ദക്ഷിണ രാജസ്ഥാനില്‍ നിന്നും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ സഹോദരനെ വധിക്കുന്നതിന് കൂട്ടു നിന്നെന്നാരോപിച്ച് 50 വയസുകാരിയെ ഇപ്രകാരം നഗ്നയാക്കി കഴുതപ്പുറത്ത് നടത്തിച്ചിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകൂട്ടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























