ഡല്‍ഹി പീഡനം: ടാക്‌സി ഡ്രൈവര്‍ പീഡനക്കേസില്‍ തടവില്‍ക്കഴിഞ്ഞയാള്‍

ഡല്‍ഹിയില്‍ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍അറസ്റ്റിലായ ഡ്രൈവര്‍ പീഡനക്കേസില്‍ മുന്‍പ് ഏഴുമാസം തടവില്‍ കഴിഞ്ഞയാളെന്ന് വെളിപ്പെടുത്തല്‍. ഗുര്‍ഗാവിലെ പബ്ബില്‍ 22 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിവ് കുമാര്‍ യാദവ് (32) എന്ന ഡ്രൈവര്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. കേസ് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് യാദവ് പിന്നീട് ജയില്‍ മോചിതനായി. ഡല്‍ഹി പോലീസാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ശനിയാഴ്ച രാത്രിയാണ് പാര്‍ട്ടിയില്‍ പങ്കെടുത്ത് ടാക്‌സിയില്‍ മടങ്ങിയ യുവതി ബലാത്സംഗത്തിന് ഇരയായത്. ഞായറാഴ്ച വൈകീട്ടോടെ പോലീസ് ശിവ് കുമാര്‍ യാദവിനെ പിടികൂടി. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു യാദവ്.
യാദവിന്റെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് പ്രമുഖ ടാക്‌സി സേവന ദാതാക്കള്‍ യാദവിനെ െ്രെഡവറായി നിയോഗിച്ചതെന്ന് വ്യക്തമായി. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുരാഷ്ട്ര കമ്പനിയായ ഊബറിന് പോലീസ് കത്തയച്ചിട്ടുണ്ട്. ഊബറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച പോലീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചോദ്യംചെയ്യലില്‍ യാദവ് കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























