അവസരം തന്നാല്‍ കാശ്മീരില്‍ വികസനമെന്തന്ന് കാട്ടിത്തരാമെന്ന് പ്രധാനമന്ത്രി

കാശ്മീരില്‍ ഒരവസരം തരു എങ്ങനെ നല്ല ദിനങ്ങള്‍കൊണ്ട് വരണമെന്ന് ഞാന്‍ കാട്ടിത്തരാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാശ്മീര്‍ താഴ്‌വരയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വം അതാണ് കാശ്മീരിയെന്നതിന്റെയും ജനാധിപത്യത്തിന്റെയും സാരാംശമെന്ന മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് കാശ്മീരിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതേ സ്ഥലത്ത് വച്ച് 2003ല്‍ വാജ്‌പേയി മുന്നോട്ടുവച്ച ആശയങ്ങള്‍ പിന്തുടരുകയെന്നത് തന്റെ കടമയാണെന്നു പറഞ്ഞ മോദി നല്ല ദിനങ്ങള്‍ കൊണ്ടുവരാന്‍ ഒരവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 പോലെയുള്ള വിവാദ വിഷയങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചില്ല.
ഒരു \'പ്രധാന്‍ സേവക്\' എന്ന നിലയ്ക്ക് താന്‍ ജനങ്ങളുടെ വേദന പങ്കുവയ്ക്കാനാണ് വന്നത്. ജനങ്ങളുടെ വിഷമവും വേദനയും തന്റെയും വിഷമവും വേദനയുമാണ്. അതു പോലെ അവരുടെ പ്രശ്‌നങ്ങള്‍ തന്റെയും പ്രശ്‌നങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കാശ്മീരിലെ ജനങ്ങള്‍ എനിക്ക് പകര്‍ന്നുതന്നത് സ്‌നേഹവും വിശ്വാസവുമാണ്. അവ പലിശ സഹിതം വികസനമായി തിരിച്ചു നല്‍കും. ജനങ്ങള്‍ എന്നില്‍ അര്‍പ്പിക്കുന്ന സ്‌നേഹത്തിനും വിശ്വാസത്തിനും വേണ്ടി ജീവന്‍നല്‍കാന്‍ വരെ തയ്യാറാണ്\'\' മോദി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























