സോണിയാ ഗാന്ധിക്ക് മോഡിയുടെ പിറന്നാള്‍ സന്ദേശം

ഞാന്‍ തന്നെ ഞെട്ടിപ്പോയ്,പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അതി രാവിലെ വന്ന പിറന്നാള്‍ സന്ദേശം കണ്ടാണ് സോണിയാഗാന്ധി ഞെട്ടിയത്. നരേന്ദ്ര മോഡി അങ്ങനെയാണ്.. എല്ലാ കാര്യത്തിലും ഒരു ചുവട് മുന്നില്‍. എങ്ങനെ രാഷ്ടീയ പ്രതിയോഗികളുടെ വായ അടപ്പിക്കണമെന്ന് മോഡിക്ക് ആരും പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. സോണിയ ഗാന്ധിയുടെ 68ാം പിറന്നാളാണ് ഇന്ന്. ജമ്മു കാശ്മീരിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാര്യമായ ആഘോഷങ്ങളൊന്നും സോണിയ സംഘടിപ്പിച്ചിട്ടില്ല. ഇതിനിടെയാണ് രാവിലെ തന്നെ പിറന്നാള്‍ ആശംസ നേര്‍ന്ന് മോദി സോണിയ ഗാന്ധിയെ ഞെട്ടിച്ചത്.
ആയുരാരോഗ്യങ്ങളോടെ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നായിരുന്നു മോദി സോണിയാ ഗാന്ധിക്ക് വേണ്ടി ട്വിറ്ററില്‍ കുറിച്ചത്. രാഷ്ട്രീയമായി വിരുദ്ധ ചേരികളില്‍ നില്‍ക്കുന്ന വ്യക്തികളാണെങ്കിലും രാഷ്ട്രീയ മര്യാദ എന്തെന്ന് മോദിക്ക് ശരിക്കും അറിയാം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പിറന്നാല്‍ ദിനമായ ഇന്ന് രാവിലെ തന്നെ മോഡി ആശംസ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് മോദി സോണിയാ ഗാന്ധിക്ക് പിറന്നാല്‍ ആശംസ നേര്‍ന്നത്.
പ്രവര്‍ത്തകരും നേതാക്കളും രാവിലെ തന്നെ സോണിയാ ഗാന്ധിയെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു. ട്വിറ്ററില്‍ വന്‍ പ്രതികരണമാണ് മോദിയുടെ ട്വീറ്റിന് ലഭിച്ചത്. രാഹുല്‍ ഗാന്ധി പോലും ആശംസ നേരുന്നതിന് മുമ്പാണ് പ്രധാനമന്ത്രി സോണിയ ഗാന്ധിക്ക് ആശംസ നേര്‍ന്നതെന്ന് ചിലര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ചിലര്‍ മോദിയുടെ രാഷ്ട്രീയ മര്യാദയെയും അഭിനന്ദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























