വിദേശ തലവന്‍മാര്‍ ഇന്ത്യയിലേക്ക്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുചിന്‍ ഇന്നെത്തും, പിന്നാലെ ഒബാമയും

രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുചിന്‍ ഇന്നെത്തും. ഇന്ത്യ-റഷ്യ ഉച്ചകോടിയുടെ ഭാഗമാണ് പുചിന്റെ സന്ദര്‍ശനം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി പുചിന്‍ കൂടിക്കാഴ്ച നടത്തും. ജൂലൈയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോദിയും പുചിനും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങളില്‍ കരാറുകള്‍ ഒപ്പിടുമെന്നാണ് സൂചന.
ഇതിനിടെ പുചിന്റെ സന്ദര്‍ശനത്തിനെതിരെ കൂടങ്കുളം സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.പുചിന്റെ സന്ദര്‍ശനം കൂടുതല്‍ ആണവനിലയങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള കരാറുമായാണെന്നും ആരോപണമുണ്ട്.ഇന്ത്യയില്‍ പുതുതായി 24 ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കരാര്‍ ഉണ്ടായേക്കുമെന്നാണ് സൂചന.നേരത്തെ 16 ആണവ നിലയങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ധാരണയായിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുചിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ആണവോര്‍ജ് സാധ്യതകള്‍ പ്രധാന ചര്‍ച്ചയാവുമെന്ന റഷ്യന്‍സ്ഥാനപതി പറഞ്ഞു.പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ ഇന്ത്യ നിര്‍ദ്ദേശിക്കുമെന്നും റഷ്യക്ക് പ്രതീക്ഷയുണ്ട.്
അതേസമയം ബ്രഹ്മോസ് മിനി മിസൈല്‍ വികസന കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും. റിപ്പബ്ലിക് ദിനചടങ്ങില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യയിലെത്തുന്നതിന് മുമ്പുള്ള റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























