രാഷ്ട്രീയത്തിലേക്ക് ?

കഷ്ടകാലമെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുമ്പോള്‍ സെവാഗിന്റെ ടൈം ബെസ്റ്റ് ടൈമെന്ന് ഡല്‍ഹിയിലുള്ളവര്‍ പറഞ്ഞു തുടങ്ങി. ലോകകപ്പ് സാധ്യതാ ടീമില്‍ പോലും ഇടം കിട്ടാതെ വന്നതോടെ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദ്രസെവാഗിന്റെ കാലം കഴിഞ്ഞെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റിലായതോടെ താരത്തിന് രാഷ്ട്രീയത്തില്‍ ഭാവി തെളിയുകയാണ്.
നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വീരു മത്സരിച്ചേക്കുമെന്ന് ഒരു ശ്രുതി കേള്‍ക്കുന്നുണ്ട്. സെവാഗിനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരം തുടങ്ങിക്കഴിഞ്ഞെന്നാണ് മുംബൈ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
സെവാഗിന്റെ സഹോദരി നേരത്തേ നഗരസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ ഡല്‍ഹിയിലെ ദക്ഷിണ്‍പുരിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇതിന്റെ പിന്‍ തുടര്‍ച്ച താരത്തിനും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. സെവാഗിന്റെ കുംടുംബം അഞ്ചു ദശകമായി തികഞ്ഞ കോണ്‍ഗ്രസ് ചായ്‌വുള്ളവരാണെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ പറയുന്നു.
എന്നാല്‍ താരത്തിനായി ബിജെപിക്കുള്ളിലും ആലോചനയുണ്ട്. സെവാഗിന്റെ സ്ഥാനാര്‍ത്ഥിത്വ കാര്യം ബിജെപി വക്താക്കള്‍ സമ്മതിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഒരു വീട്ടില്‍ രണ്ടു പാര്‍ട്ടിക്കാരൊക്കെ ഇന്നത്തെ കാലത്ത് സാധാരണയാണെന്ന് ബിജെപി വക്താക്കള്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























