ടിക് ടേകിന് പിടിവിഴുന്നു; ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ടിക് ടോക് സംസ്‌കാരത്തിന് അപചയം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍ നിയമസഭയെ അറിയിച്ചു. ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ടിക് ടോക് വീഡിയോകളില്‍ അശ്ലീലം കൂടിവരുന്നതായി കഴിഞ്ഞ ദിവസം ഒരു എംഎല്‍എ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഏറെ പ്രചാരം നേടിയ ചൈനീസ് ആപ്ലിക്കേഷനാണ് ടിക് ടോക്. തമാശകള്‍, സ്‌കിറ്റുകള്‍, കരോക്കെ വിഡിയോകള്‍,പാട്ടുകള്‍ എന്നിവയൊക്കെയാണ് ടിക് ടോക്കിലൂടെ അപ്ലോഡ് ചെയ്യപ്പെടുന്നത്.ചൈനയുടെ ബൈറ്റ്ഡാന്‍സിന്റെ ഉടസ്ഥതയിലുള്ള ടിക് ടോക് ആപ്പ് വളരെപെട്ടെന്നാണ് യുവാക്കള്‍ക്കിടയില്‍ പ്രീതിയാര്‍ജിച്ചത്. 2016ലാണ് ആപ്പ് ആദ്യമായി പുറത്തിറങ്ങിയത്. വീഡിയോകളും പാട്ടുകളും നൃത്തങ്ങളും ഡബ് മാഷും തുടങ്ങി തങ്ങളുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ സഹായകമായ ഈ ആപ്ലിക്കേഷന്റെ ഉപഭോക്താക്കളില്‍ 39 ശതമാനവും ഇന്ത്യയിലാണ്. ഏകദേശം 50 കോടി പേര്‍ രാജ്യത്ത് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു.
എന്നാല്‍ സ്വകാര്യത സംരക്ഷിക്കുന്നതില്‍ പരാജയമാണെന്ന ആക്ഷേപമാണ് ടിക് ടോക്കിന് നേരെ ഉയരുന്നത്.കുട്ടിക്ക് മലയാളം അറിയില്ല, പക്ഷെ ഇതെന്താണ്? ജയസൂര്യയുടെ പോസ്റ്റ് വൈറല്‍ ടിക് ടോക്കിലെ അശ്ലീല ഉള്ളടക്കം കുട്ടികളെയും യുവതീയുവാക്കളെയും വഴിതെറ്റിക്കുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും തമിഴ്‌നാട് എംഎല്‍എ തമിമുന്‍ അന്‍സാരി ചൊവ്വാഴ്ച നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചത്. അന്‍സാരി മാത്രമല്ല ഇതേ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. നേരത്തെ പിഎംകെ നേതാവ് ഡോ എസ് രാംദാസും ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടിക് ടോക് വലിയ സാമൂഹ്യപ്രശ്‌നമായി മാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്. കൊച്ചുകുട്ടികളെ വലയിലാക്കന്‍ സെക്‌സ് മാഫിയകള്‍ ടിക് ടോക് ദുരുപയോഗം ചെയ്യുന്നതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകളും മറ്റും അപ് ലോഡ് ചെയ്യുന്നതിന്റെ പേരിലും ടിക് ടോക് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ട്. ശബരിമല പ്രതിഷേധ സമയത്തും ഒരു വിഭാഗം ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ടിക് ടോക്കിനെ 2018 ജൂലൈയില്‍ ഇന്തോനേഷ്യ നിരോധിച്ചിരുന്നു. ഉള്ളടക്കം നിരീക്ഷിക്കാനുള്ള കര്‍ശന സംവിധാനം വേണമെന്ന് ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദി, തമിഴ്, ബംഗാളി, ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളില്‍ ഉള്ളടക്കം നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ടിക് ടോക് അടുത്തിടെ അറിയിച്ചിരുന്നു. ഇതിനൊപ്പം സ്‌കൂളുകളിലും കോളജുകളിലും ഓണ്‍ലൈന്‍ സുരക്ഷ സംബന്ധിച്ച് ബോധവത്കരണ ക്യാംപയിനുകള്‍ക്കും ടിക് ടോക് തുടക്കം കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha