വീടും റേഷന്‍ കാര്‍ഡും വാഗ്ദാനം ചെയ്ത് മതംമാറ്റിയതായി ആരോപണം

മധുനഗറില്‍ മതംമാറിയ ഇസ്ലാമികളെ വീണ്ടും ഹിന്ദുക്കളാക്കിയത് റേഷന്‍കാര്‍ഡും വീടും ഉള്‍പ്പെടെയുള്ള കാര്യം വാഗ്ദാനം ചെയ്ത് മോഹിപ്പിച്ചായിരുന്നെന്ന് ആരോപണം. മതം മാറിയവര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. തങ്ങള്‍ ഇസ്ലാമില്‍ തന്നെയാണെന്നും ഹിന്ദു സംഘടനകള്‍ നടത്തുന്ന പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണെന്നും മതംമാറ്റത്തിന് വിധേയരായവര്‍ പറഞ്ഞു.
ആര്‍എസ്എസിന്റെയും ബജ്‌റംഗദളിന്റെയും പിന്തുണയോടെ ധര്‍മ്മ ജാഗരണ്‍ സമാന്‍വായ് വിഭാഗ് കഴിഞ്ഞ ദിവസം നടത്തിയ \'ഘര്‍ വാപസി പൂജ\' യില്‍ 200 പേരാണ് ഇസ്ലാമില്‍ നിന്നും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത്. പലരെയും കാവി ധാരികള്‍ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദപ്പെടുത്തിയുമാണ് ചടങ്ങിനെത്തിച്ചതെന്ന് ചിലര്‍ പറഞ്ഞു. കാവിധാരികളായ ഒരു പറ്റം പേര്‍ തലയ്ക്ക് മുകളില്‍ വന്ന് നിര്‍ദേശം നല്‍കിയാല്‍ ആരും അനുസരിച്ച് പോകുമെന്നും ഇവര്‍ പറഞ്ഞു.
ഹിന്ദുവിന്റെ മണ്ണിലെ താമസസ്ഥലത്തു നിന്നും പുറത്താക്കുമെന്ന് ആദ്യം ഭീഷണി മുഴക്കിയവര്‍ മതം മാറിയാല്‍ വീട് നല്‍കാമെന്നും കുട്ടികളെ പഠിപ്പിക്കാമെന്നും പിന്നീട് പ്രലോഭനം നല്‍കാന്‍ തുടങ്ങുമെന്നും മതമാറ്റത്തിന് വിധേയരായവര്‍ പറഞ്ഞു. അതേസമയം മതംമാറ്റം നടന്നെന്ന് ഉറപ്പാണ്. എന്നാല്‍ അത് ആള്‍ക്കാര്‍ നിഷേധിക്കുന്നത് ഇസ്ലാമിക സംഘടനകളെ ഭയന്നാണെന്ന് ബജ്‌റംഗ ദള്‍ നേതാക്കള്‍ പറയുന്നു. നന്നായി ജീവിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് അവരെല്ലാം പഴയ മതത്തിലേക്ക് തിരിച്ചു വന്നത്. അല്ലാതെ റേഷന്‍കാര്‍ഡോ വീടോ നല്‍കാമെന്ന് വ്യാമോഹിപ്പിച്ചല്ലെന്നും ഹിന്ദു നേതാക്കള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























