ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ച അച്ഛന്റെ മൃതദേഹത്തിൽ ആയൂര്‍വേദ ചികിത്സ നടത്തി ഐ.പി.എസുകാരനായ മകന്‍...

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒരുമാസം മുമ്പ് മരിച്ച അച്ഛന്റെ മൃതദേഹം സംസ്ക്കരിക്കാതെ ഐ.പി.എസുകാരനായ മകന്‍ അച്ഛന് വീട്ടില്‍ ആയൂര്‍വേദ ചികിത്സ നല്‍കുന്നു. ഭോപ്പാല്‍ പൊലീസ് എ.ഡി.ജി.പിയായ രാജേന്ദ്ര കുമാര്‍ മിശ്രയാണ് മരണപ്പെട്ട പിതാവിന്റെ ശരീരം സംസ്കരിക്കാതെ ഇപ്പോഴും ചികിത്സ നല്‍കുന്നത്.
കഴിഞ്ഞ ജനുവരി 13നാണ് കെ.എം മിശ്രയെ(84) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 14ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. മരണത്തെ തുടര്‍ന്ന് രാജേന്ദ്രകുമാര്‍ പിതാവിന്റെ മൃതശരീരം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. മന്ത്രിമാരുള്‍പ്പെടെ സമൂഹത്തിലെ നിരവധി ഉന്നതര്‍ താമസിക്കുന്ന സ്ഥലത്താണ് എ.ഡി.ജി.പി താമസിക്കുന്നത്. രാജേന്ദ്ര കുമാര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നെങ്കിലും സംസ്കരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍ സഹായത്തിനെത്തിയ കോണ്‍സ്റ്റബിള്‍ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് കോണ്‍സറ്റബിള്‍ ഉദ്യോഗസ്ഥനാണ് സംഭവം പുറത്തറിയിച്ചത്.
വിവരം പുറത്തായതോടെ നിരവധി മാധ്യമപ്രവർത്തകർ എ.ഡി.ജി.പിയുടെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം പിതാവിനെ കാണാന്‍ ആരെയും അനുവദിച്ചില്ല. മാത്രമല്ല പിതാവ് ആയൂര്‍വേദ ചികിത്സയുമായി പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറയുകയും ചെയ്തു. ആശുപത്രി അധികൃതര്‍ പിതാവിന്റെ കാര്യത്തില്‍ എന്താണ് പറഞ്ഞതെന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് പറയാന്‍ മിശ്ര തയ്യാറായിരുന്നില്ല.
രാജേന്ദ്ര കുമാര്‍ മിശ്രയുടെ വാദം തെറ്റാണെന്നും ജനുവരി 13ന് ആശുപത്രിയിലെത്തിച്ച കെ.എം മിശ്ര 14ന് മരണപ്പെട്ടെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറായ അശ്വിന്‍ മല്‍ഹോത്ര വ്യക്തമാക്കി. കൂടാതെ കെ.എം മല്‍ഹോത്രയുടെ മരണത്തെ തുടര്‍ന്ന് രാജേന്ദ്ര കുമാര്‍ മിശ്രക്ക് ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നെന്നും ആശുപത്രിയിലെ ഉദ്യോഗസ്ഥനായ ലോകേഷ് ജാ പറഞ്ഞു.
https://www.facebook.com/Malayalivartha