കള്ളപ്പണം വെളിപ്പിക്കല്‍ കേസ്; ദീപക് തല്‍വാറിനെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ടു

കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ ദീപക് തല്‍വാറിനെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് തല്‍വാറിനെ ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ട് ഉത്തരവായത്. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് ഇഡി കോടതിയില്‍ അറിയിച്ചതോടെയാണ് ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ടത്.
കേസ് വീണ്ടും പരിഗണിക്കാനായി ഫെബ്രുവരി 28 ലേക്ക് മാറ്റി. വിജയ് മല്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തല്‍വാറിനും ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. അടുത്തിടെയാണ് രാജീവ് സക്സേനയേയും ദീപക് തല്‍വാറിനേയും യുഎഇ ഇന്ത്യയ്ക്കു കൈമാറിയത്. പ്രതിരോധ ഇടനിലക്കാരന് കൂടിയായ തല്‍വാര്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലും ഇടനിലക്കാരനായിരുന്നു.
https://www.facebook.com/Malayalivartha